Kerala
പരവൂർ: സംസ്ഥാനത്ത് ഇന്നു മുതൽ ഫെബ്രുവരി ആദ്യവാരം വരെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.
ഈ കാലയളവിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകൾക്ക് ആരംഭ സ്റ്റേഷനുകളിൽ മാറ്റം വരുത്തുകയും ചെയ്യും. കൂടാതെ പല ട്രെയിനുകളും 40 മുതൽ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
കൊല്ലം–മച്ചലിപട്ടണം സ്പെഷൽ (07104), കൊല്ലം–നരസപുർ സ്പെഷൽ (07106), തിരുവനന്തപുരം–ഹസ്രത്ത് നിസാമുദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638), രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നിവ നിശ്ചിത ദിവസങ്ങളിൽ വൈകിയോടാൻ സാധ്യതയുള്ള ട്രെയിനുകളുടെ പട്ടികയിലാണ്.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകൾ:
ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് (16307): 14, 21, 28, ഫെബ്രുവരി നാല് തീയതികളിൽ ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (12081) കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും.
കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): 21ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ്–കോട്ടയം എക്സ്പ്രസ് (16325): ജനുവരി 10, 20, 29 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും.
ആരംഭ സ്റ്റേഷനിൽ മാറ്റമുള്ള ട്രെയിനുകൾ:
പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ (56607): ജനുവരി 11, 18, 26, 27 തീയതികളിൽ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
പാലക്കാട്–എറണാകുളം മെമു (66609): ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
Kerala
പാലക്കാട്: ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളുടെ പരിധിയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
ഇതിനാൽ ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകള്‍ക്ക് ആരംഭ സ്റ്റേഷനുകളില്‍ മാറ്റം വരുത്തുകയും ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ പല ട്രെയിനുകളും 40 മുതല്‍ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ട്.
കൊല്ലം - മച്ച്ലിപട്ടണം സ്പെഷ്യല്‍ (07104), കൊല്ലം - നരസപൂർ സ്പെഷ്യല്‍ (07106), തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638), രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) എന്നിവ വൈകിയോടും.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍
ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (16307): ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12081) ജനുവരി ഏഴ്, 14, 21, 28, ഫെബ്രുവരി നാല് തീയതികളില്‍ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.
കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ (56603): ജനുവരി 21ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് (16325): ജനുവരി 10, 20, 29 തീയതികളില്‍ നിലമ്പൂർ റോഡില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയില്‍ സർവീസ് അവസാനിപ്പിക്കും.
ആരംഭ സ്റ്റേഷനില്‍ മാറ്റമുള്ള ട്രെയിനുകള്‍
പാലക്കാട് - നിലമ്പൂർ റോഡ് പാസഞ്ചർ (56607): ജനുവരി 11, 18, 26, 27 തീയതികളില്‍ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
പാലക്കാട് - എറണാകുളം മെമു (66609): ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനില്‍ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
Kerala
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പരപ്പനങ്ങാടിയിലുണ്ടായ സംഭവത്തിൽ ചെട്ടിപ്പടി കോയംകുളത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം (11)ആണു മരിച്ചത്.
ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കാസർഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.
മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യുവാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. തുടർന്ന് കുമ്പള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
Kerala
കോട്ടയം: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ അറസ്റ്റിലായ പനച്ചമൂട് സ്വദേശി സുരേഷ്കുമാറിനെ കോട്ടയത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പ്രതി കേരള എക്സ്പ്രസിൽ കയറിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്.
പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ രണ്ടിന് രാത്രിയിൽ വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ യുവതിയെ തള്ളിയിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടകേസിൽ അറസ്റ്റിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയല്‍ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതി സുരേഷ് കുമാറിനെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും യുവതിയുടെ സുഹൃത്ത് അർച്ചനയും പ്രതിയും മാത്രമാണ് തിരിച്ചറിയല്‍ പരേഡിൽ പങ്കെടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ട്രെയിനിലും കോട്ടയത്ത് ഇയാൾ മദ്യപിച്ച ബാറിലും എത്തിച്ച് തെളിവെടുക്കും.
ആക്രമണത്തിൽ പരിക്കേറ്റ യുവതി ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പ്രതി പുകവലിച്ചു. ഇത് യുവതി ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയിൽ പരേഡ് നടത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ചായിരിക്കും തിരിച്ചറിയിൽ പരേഡ്.
ഞായറാഴ്ച രാത്രിയിലാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന യുവതിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് തള്ളിയിട്ടത്. തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
Kerala
തിരുവനന്തപുരം: വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രണ്ടു പെൺകുട്ടികളും ട്രെയിനിന്റെ വാതിലിനോട് ചേർന്നുള്ള ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് പോലീസ് പറയുന്നു.
പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി താഴേക്കിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.
അർച്ചനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പരവൂർ: വർക്കലയ്ക്കു സമീപം യുവതിയെ മദ്യപൻ ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ലോക്കോ പൈലറ്റിന്റെ കുറിപ്പ് വൈറലായി. കൊല്ലത്തെ ലോക്കോ പൈലറ്റ് എൻ.വി. മഹേഷാണ് യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതുമായി ബന്ധപ്പെട്ട് ഹൃദയഹാരിയായ അനുഭവം സമൂഹമാധ്യങ്ങളിൽ പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ...
29-ാം വർഷത്തിലേക്കു കടന്ന എന്റെ സർവീസ് ജീവിതത്തിൽ, ഞായർ രാത്രി നടന്ന കൊടുംക്രൂരതയ്ക്ക് ഇരയായ ആ പെൺകുട്ടിയുടെ മുഖം മറക്കുവാൻ സാധിക്കുന്നില്ല.
കന്യാകുമാരിയിൽനിന്ന് കൊല്ലത്തേക്കു പോകുന്ന മെമുവിലായിരുന്നു എനിക്ക് ഡ്യൂട്ടി. തിരുവനന്തപുരത്തുനിന്ന് മെമു ഏകദേശം കൃത്യസമത്തിനു തന്നെ പുറപ്പെട്ടു. കടയ്ക്കാവൂർ എത്തിയപ്പോൾ സ്റ്റേഷനിൽനിന്നു "തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസിൽ നിന്ന് ഒരു യാത്രക്കാരി ട്രാക്കിൽ വീണിട്ടുണ്ട്. ശ്രദ്ധിക്കുക,വേണ്ടത് ചെയ്യുക' എന്ന സന്ദേശം വയർലസ് സെറ്റിലൂടെ ലഭിച്ചു.
അപ്പോൾ രാത്രി ഏകദേശം 8.40 ആയി. നിർദേശ പ്രകാരം എതിർ ദിശയിൽ പോകുന്ന മെമു ട്രെയിൻ പതുക്കെ ജാഗ്രതയോടെ നീങ്ങി. മെമുവിന്റെ ഡ്രൈവിംഗ് കാബിനിൽ ഒരാൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ട്രാക്കിന് ഇരുവശവും ഇരുട്ടാണ്. കുറച്ചു മുന്നോട്ട് പോയപ്പോൾ വർക്കലയ്ക്ക് സമീപം ട്രാക്കിനടുത്ത് കിടക്കുന്ന നിലയിൽ ഒരു രൂപം. ഉടൻ ട്രെയിൻ നിർത്തി.
അത് ആ പെൺകുട്ടി തന്നെയായിരുന്നു...
ഇരു ട്രാക്കുകൾക്കും ഇടയിലായി കമിഴ്ന്നടിച്ചു രക്തത്തിൽകുളിച്ചു ശരീരമാകെ ചതവുകളുമായി വീണുകിടക്കുന്നു. മനസിൽ ഒരു വിങ്ങൽ... റോഡ് ഗതാഗതം ആ നിമിഷങ്ങളിൽ പ്രായോഗികമല്ലാത്ത ഭൂപ്രകൃതിയുള്ള പ്രസ്തുത സ്ഥലത്ത്, പിന്നെ ഒന്നും ആലോചിക്കാൻ സമയമില്ല. മെമുവിന്റെ കോച്ചിന്റെ ആദ്യത്തെ ഡോർ പെൺകുട്ടി കിടക്കുന്നതിന് അഭിമുഖമായി നിർത്തി.ശ്വാസം ഉണ്ടെന്ന് മനസിലായി. ആ സമയം ലോക്കൽ പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ മെമുവിൽ എടുത്തു കിടത്തുകയും നിമിഷങ്ങൾക്കുള്ളിൽ വർക്കല സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
സ്റ്റേഷന്റെ പ്രധാന കവാടത്തിൽ തന്നെ ട്രെയിൻ നിർത്തി, അവിടെ കാത്തുനിന്ന രക്ഷാപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ പെൺകുട്ടിയെ ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് കുട്ടിയെയും കൊണ്ട് കുതിച്ചു. ഇരുളിന്റെ കമ്പടം മൂടിയ അന്തരീക്ഷത്തിലും റെയിൽവേ ട്രാക്കിൽ കണ്ട ആ പെൺകുട്ടിയുടെ മുഖം മനസിൽ ഒരു നൊമ്പരമായി ഇപ്പോഴും അവശേഷിക്കുന്നു.
ആ നിമിഷങ്ങളിൽ ഓടിയെത്തി സഹായങ്ങൾ ചെയ്ത നാട്ടുകാർക്ക് പ്രത്യേകം നന്ദി.
കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷപ്പെട്ടുവെന്ന് പിന്നീട് മാധ്യമ വാർത്തകളിൽ കണ്ടു. ഓരോ ഡ്യൂട്ടിയിലും ആയിരക്കണക്കിന് ജീവനുകളെയും ഹൃദയത്തിലേറ്റി പോകുമ്പോൾ ഒരു ലക്ഷ്യം മാത്രമേയുള്ളൂ..."സുരക്ഷിതമായി ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക...'
എന്തായാലും ട്രെയിൻ നിർത്തി ട്രാക്കിൽ വീണു കിടന്ന ആ കുട്ടിയെയും കയറ്റി ആശുപത്രിയിലെത്തിക്കുവാൻ സാധിച്ചത് മറക്കുവാൻ സാധിക്കാത്ത ഒരു പുണ്യകർമമായി കരുതുന്നു. ആ ദിവസം ചെയ്തതു പോലെയുള്ള ഒരു ജീവൻരക്ഷാദൗത്യം ജീവിതത്തിൽ ആദ്യമാണ്. ഈ നിർണായക വേള തരണം ചെയ്യുവാൻ ആ പെൺകുട്ടിയുടെ കുടുംബത്തിന് സാധിക്കട്ടെ. കുട്ടി പൂർവസ്ഥിതിയിലേക്ക് മടങ്ങിവരുവാൻ പ്രാർഥിക്കുന്നു...
ഒരു കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ച കൃതാർഥതയോടെ ഓരോ ദിനവും കടന്നു പോകുന്നു... വീണ്ടും മറ്റൊരു ലക്ഷ്യസ്ഥാനവുമായി അടുത്ത ഡ്യൂട്ടി ആരംഭിക്കുന്നു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു. അർച്ചനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
പ്രതിക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: വർക്കലയ്ക്കുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു യുവതിയെ ചവിട്ടി തള്ളിയിട്ട സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷം ട്രെയിനിൽ വീണ്ടും ആക്രമണം.
ഇക്കുറി ഭിന്നശേഷിക്കാരനായ മധ്യവയസ്കനെ യുവാവ് ആക്രമിക്കുകയായിരുന്നു. അക്രമി ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്നു കന്യാകുമാരിക്കു പോകുന്ന ഐലന്റ് എക്സ്പ്രസിൽ ഇന്നലെ രാവിലെ ഒന്പരയ്ക്കായിരുന്നു അതിക്രമം നടന്നത്.
ആലപ്പുഴ താമരക്കുളം വല്ല്യത്ത് നാസറി (49) നു നേരേയാണ് ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്റിൽവച്ചു കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ അക്രമം നടന്നത്.
ഭാര്യയോടൊപ്പം ആലുവയിലെ ബന്ധു വീട്ടിൽ പോയി മടങ്ങുകയായിരുന്ന നാസർ ശുചിമുറിയിൽ കയറിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ വാതിൽ അടഞ്ഞുനിന്ന യുവാവിനോടു വഴി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇതിനു തയാറായില്ല. ഇതു ഭിന്നശേഷിക്കാരുടെ കംപാർട്ട്മെന്റ് ആണെന്നും ഇവിടെ കയറിയതു ശരിയായില്ല എന്നും നാസർ പറഞ്ഞതോടെ ക്ഷുഭിതനായ യുവാവ് അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുകയായിരുന്നു.
ട്രെയിനിലെ മറ്റു യാത്രക്കാർ പിടിച്ചുമാറ്റി യുവാവിനെ ട്രെയിനിൽ തടഞ്ഞുവച്ചെങ്കിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താറായപ്പോഴേക്കും യുവാവ് ട്രെയിനിൽനിന്നു ചാടി.
ഇയാൾ പ്ലാറ്റ്ഫോമിൽ വീണെങ്കിലും അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാസർ സ്റ്റേഷൻ മാസ്റ്ററെ വിവരം ധരിപ്പിച്ച ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.
Kerala
തിരുവനന്തപുരം: കേരള എക്സ്പ്രസിൽ യുവതിക്കുനേരേ ആക്രമണം നടന്നപ്പോൾ ട്രെയിനിൽ ആർപിഎഫിന്റെയോ കേരള പോലീസിന്റെയൊ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നുവെന്ന് റിപ്പോർട്ട്.
രാത്രികാലങ്ങളിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെങ്കിലും സുരക്ഷാ ഡ്യൂട്ടിക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഞായറാഴ്ച രാത്രിയിൽ കൊല്ലത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിൻ പുറപ്പെട്ടപ്പോൾ ഡ്യൂട്ടിക്ക് പോലീസ് ഇല്ലായിരുന്നു.
രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സുരക്ഷയ്ക്ക് ആവശ്യത്തിന് പോലീസുകാർ ഇല്ലായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജനറൽ കമ്പാർട്ട്മെന്റുകളിൽ ഒന്നിൽ പോലും പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.
ട്രെയിനിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷയൊരുക്കുന്നതെന്നാണ് ആർപിഎഫ് വ്യക്തമാക്കുന്നത്. അതിനായി ക്രൈംപാറ്റേണ് ഉണ്ടെന്നും കേരള എക്സ്പ്രസിൽ നിലവിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആർപിഎഫ് പറയുന്നത്.
അതേസമയം, ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പോലീസാണ് കേസെടുത്തത്. നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പോലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പോലീസിനോട് പറഞ്ഞു.
വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വെനന്റിലേറ്ററിൽ നിന്ന് മാറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് പാലോട് സ്വദേശിനിയായ ശ്രീക്കുട്ടിയെ സർജറി ഐസിയുവിലേക്കാണ് മാറ്റിയത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.
Kerala
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ് കുമാറിനെതിരേ വധശ്രമത്തിന് കേസെടുത്ത് റെയില്‍വേ പോലീസ്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് പോലീസ്. തിരിച്ചറിയല്‍ പരേഡും വൈദ്യപരിശോധനയും ഉടന്‍ നടക്കും. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നുമാണ് പ്രതിയുടെ മൊഴി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പോലീസിനോട് പറഞ്ഞു.
അതേസമയം, അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി വർക്കലയിലെ ആശുപത്രിയിൽ ഐസിയുവില്‍ തുടരുകയാണ്. ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഞായറാഴ്ച രാത്രി 8.40ന് വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാറി അയന്തി മേല്‍പ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
രണ്ട് പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു. അർച്ചനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
National
ഭോപ്പാല്‍: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു. തന്റെ പഴ്സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സമയോചിതമായി ഇടപെടാത്തതിലും പ്രതിഷേധിച്ചായിരുന്നു യാത്രക്കാരി കുപിതയായി പെരുമാറിയത്.
മധ്യപ്രദേശിലെ ഇൻഡോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. യുവതി ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സമീപത്ത് ഒരു കുട്ടി ഇരിക്കുന്നതും കാണാം.
ചില്ല് തകര്‍ക്കരുതെന്ന് ചുറ്റും നില്ക്കുന്നവര് പറയുന്നുണ്ടെങ്കിലും യുവതി ജനലിന്റെ ചില്ലിലേക്ക് പ്ലാസ്റ്റിക് ട്രേ കൊണ്ട് തുടരെത്തുടരേ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
Kerala
കോട്ടയം: ഇടിമിന്നലേറ്റ് സിഗ്നലിനു തകരാർ സംഭവിച്ചതിനാൽ കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്.
ഇതോടെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം - കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
തുടർന്ന് തകരാർ പരിഹരിച്ച് വൈകുന്നേരം 3.40 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം അധികൃതർ ലൈനിൽ വിശദമായ പരിശോധനയും നടത്തി.
Kerala
മുംബൈ: കോഴിക്കോട്ട് 64കാരിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊള്ളയടിച്ച കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പേരുകൾ മാറ്റിപ്പറയുന്ന ഇയാളുടെ യഥാർത്ഥ വ്യക്തിവിവരങ്ങൾ തിരിച്ചറിയാനായിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിയിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സമ്പർക്കക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.
ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു.
ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിരുന്നു.